ജില്ലാ വാർത്ത

എറണാകുളത്ത് ട്രെയിനിന്റെ ബോ​ഗികൾ വേർപ്പെട്ടു

എറണാകുളം: എറണാകുളത്ത്  ട്രെയിനിന്റെ ലോക്ക് വേർപ്പെട്ടതിനെ തുടർന്ന് രണ്ട് ബോഗികൾ വേർപ്പെട്ടു.വട്ടേക്കുന്നം ജുമാമസ്ജിദിന് സമീപം ആണ് സംഭവം.
 
എറണാകുളത്തു നിന്നും പാലക്കാട് പോയ ഗുഡ്സ് ട്രെയിനിന്റെ ബോഗികളാണ് വേർപ്പെട്ടത്. ഗുഡ്സ് ട്രെയിൻ ആയതിനാൽ ആളപായമില്ല. അതേസമയം, രാജധാനി എക്സ്പ്രസ് ആലുവയിൽ പിടിച്ചിട്ടിരിക്കുകയാണ്. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് റെയിൽവേ അറിയിച്ചു.

Leave A Comment