ജില്ലാ വാർത്ത

കയ്പമംഗലത്ത് കടലിൽ കാണാതായ രണ്ടുപേരുടെയും മൃതദേഹം കരയ്ക്കടിഞ്ഞു

കയ്പമംഗലം: വഞ്ഞിപ്പുര ബീച്ചിൽ കാണാതായ രണ്ടു പേരുടെയും മൃതദേഹം കരക്കടിഞ്ഞു. ബീഹാർ സ്വദേശി മുഹമ്മദ് മുംതാജ് (26) ൻ്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.

വഞ്ഞിപ്പുര ബീച്ചിന് തെക്ക് ഭാഗത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കരക്കടിഞ്ഞത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ ആണ് ബീഹാർ സ്വദേശികളായ 2 പേരെ കടലിൽ കാണാതായത്. ഒരാളുടെ മൃതദേഹം ഇന്നലെ രാത്രി 10 മണിയുടെ കരക്കടിഞ്ഞിരുന്നു.

Leave A Comment