ജില്ലാ വാർത്ത

ആചാരപ്പെരുമയോടെ ഗുരുവായൂർ ക്ഷേത്ര ഇല്ലംനിറ

ഗുരുവായൂർ: ക്ഷേത്രത്തിലെ  ഇല്ലം  നിറ ആചാരപ്പെരുമയൊടെ നടന്നു.
 സെപ്റ്റംബർ മൂന്നിനാണ് തൃപ്പുത്തരി നിവേദ്യവും പ്രസാദ ഊട്ടും
ഗുരുവായൂർ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഇല്ലം നിറ ആഗസ്റ്റ് 3 ബുധനാഴ്ച നടന്നു.. രാവിലെ  9.18 മുതൽ 11.18 വരെയുള്ള ശുഭമുഹൂർത്തിലാണ് ഇല്ലം നിറ ആചാരപ്പെരുമയോടെ നടന്നത് . പുന്നെല്ലിൻ്റെ കതിർക്കറ്റകൾ ക്ഷേത്രത്തിലെത്തിച്ച് പൂജിച്ച് ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്നതാണ് ഇല്ലം നിറച്ചടങ്ങ്. സമർപ്പണത്തിനു ശേഷം പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്തു. 

ഇല്ലം നിറ ചടങ്ങ് നടക്കുന്നതിനാൽ രാവിലെ 8.15 മുതൽ ഭക്തർക്ക് നാലമ്പല പ്രവേശനം ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ കൊടിമരത്തിന് സമീപം നിന്നാണ് ഭക്തർക്ക് ദർശനം നടത്താനായത്. വൻ തിരക്കായിരുന്നു ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുത്തരി  ആഘോഷം സെപ്തംബർ മൂന്നിനാണ് നടക്കുക.രാവിലെ 7.48 മുതൽ 9.09 വരെയുള്ള മുഹൂർത്തത്തിലാണ് തൃപ്പുത്തരി.

Leave A Comment