ജില്ലാ വാർത്ത

ഓടിക്കൊണ്ടിരുന്ന ഒമ്നി വാൻ തീപിടിച്ച് കത്തിനശിച്ചു

കോതമംഗലം : ഓടിക്കൊണ്ടിരുന്ന ഒമ്നി വാൻ തീപിടിച്ച് കത്തിനശിച്ചു. കോതമംഗലം നഗരമധ്യത്തിലെ കുരൂർ പാലത്തിനു സമീപത്തെ പെട്രോൾ പമ്പിന് മുമ്പിൽ വച്ചാണ് ഇന്ന്(ചൊവ്വ) രാവിലെ പത്തരയോടെ മാരുതി ഒമ്നി വാനിന് തീപിടിച്ചത്.

ഒമ്നി വാൻ ഓടിക്കൊണ്ടിരിക്കുന്നതിനിടെ ശക്തമായ രീതിയിൽ വാഹനത്തിൽ നിന്നും പുക ഉയരുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ സംഭവസ്ഥലത്തെത്തിയ കോതമംഗലം ഫയർഫോഴ്സ് ദ്രുതഗതിയിൽ തീയണച്ചു.

Leave A Comment