എറണാകുളം കളക്ടർക്കെതിരേ പരാതിയുമായി അൻവർ സാദത്ത് എം.എൽ.എ.
ആലുവ : യോഗം വിളിക്കാൻ ആവശ്യപ്പെട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് റവന്യൂ മന്ത്രിക്ക് കത്തുനൽകി അൻവർ സാദത്ത് എം.എൽ.എ. സീപോർട്ട് എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കൽ, പുറയാർ റെയിൽവേ മേൽപ്പാലം നിർമാണം എന്നിവയുടെ പുരോഗതി വിലയിരുത്തുന്നതിന് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ ഒന്നിന് കളക്ടർക്ക് എം.എൽ.എ. കത്ത് നൽകിയിരുന്നു.
കാഞ്ഞൂർ പഞ്ചായത്തിലെ ഹെർബെർട്ട് റോഡിൽ കോസ്റ്റ് ഗാർഡ് ഓഫീസിന്റെ മുൻഭാഗം മണ്ണിടിഞ്ഞ് അപകടകരമായത് പുനരുദ്ധരിക്കൽ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിന് പൊതുമരാമത്ത്, സിയാൽ, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മൂന്നാഴ്ചയായിട്ടും യോഗം വിളിക്കാത്തത് കളക്ടരുടെ ഭാഗത്തുനിന്നുള്ള അലംഭാവമാണെന്ന് എം.എൽ.എ. ആരോപിച്ചു. റവന്യൂ മന്ത്രി കെ. രാജനെ ഫോണിൽ വിളിച്ചറിയിക്കുകയും കത്ത് നൽകുകയും ചെയ്തു.
Leave A Comment