ബേക്കലിൽ രണ്ട് അതിഥി തൊഴിലാളികൾ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ
കാഞ്ഞങ്ങാട്: രണ്ട് അതിഥി തൊഴിലാളികളെ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ പള്ളിക്കര ബേക്കൽ ഫോർട്ട്
സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്ററോളംമാറി റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടത്. മധ്യപ്രദേശ് സ്വദേശികളായ രബിസിംഗ്, അജു സിംഗ് എന്നിവരാണ് മരിച്ചത്.
ഇവർ ട്രെയിൻ തട്ടി തെറിച്ചു വിണതായി സംശയിക്കുന്നു കുണിയ ഭാഗത്ത് ചെങ്കൽമടയിലെ തൊഴിലാളികളാണ് . ബേക്കൽ പോലിസ് സ്ഥലത്ത് എത്തി മേൽ നടപടി സ്വികരിച്ചു.
Leave A Comment