ജില്ലാ വാർത്ത

കനത്ത മൂടല്‍ മഞ്ഞ്; നെടുമ്പാശേരിയില്‍ നാല് വിമാനങ്ങള്‍ തിരിച്ചുവിട്ടു

കൊച്ചി: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിട്ടു.
എയര്‍ ഇന്ത്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനം, എമിറേറ്റ്സിന്‍റെ ദുബായിയില്‍ നിന്നുള്ള വിമാനം ഗള്‍ഫ് എയറിന്‍റെ ബഹ്റൈനില്‍ നിന്നുള്ള വിമാനം എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ദോഹയില്‍ നിന്നുള്ള വിമാനം എന്നിവയാണ് തിരിച്ചുവിട്ടത്.

ഇന്ന് പുലര്‍ച്ചെ മുതല്‍ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. ബുധനാഴ്ച രാത്രി എറണാകുളം ജില്ലയില്‍ കനത്ത മഴ ലഭിച്ചിരുന്നു.

Leave A Comment