അങ്കണം ഷംസുദ്ദീൻ സ്മൃതിപുരസ്‌കാരം യു.കെ. കുമാരന്
തൃശ്ശൂര്‍: അഞ്ചാമത് അങ്കണം ഷംസുദ്ദീന്‍ സ്മൃതിപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമ്പതിനായിരം രൂപയുടെ വിശിഷ്ടസാഹിതീസേവാ പുരസ്‌കാരം യു.കെ. കുമാരനാണ്.
മറ്റു പുരസ്‌കാരങ്ങള്‍: ചെറുകഥ സതീഷ്ബാബു പയ്യന്നൂര്‍ (ന്യൂസ്‌റീഡറും പൂച്ചയും), യാത്രാവിവരണം കെ. അശോക് കുമാർ (സൂര്യകാന്തിയുടെ സിംഹാസനം), ബാലസാഹിത്യം വിമീഷ് മണിയൂര്‍ (പത്ത് തലയുള്ള പെണ്‍കുട്ടി). പതിനായിരം രൂപയുടേതാണ് മൂന്ന് പുരസ്‌കാരങ്ങളും.
ഷംസുദ്ദീന്റെ സ്മരണദിനമായ 19ന് രാവിലെ 10ന് സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Leave A Comment