ജി20 ഉച്ചകോടിയില്‍ നിന്ന് ഷി വിട്ടുനില്‍ക്കാന്‍ സാധ്യത
ന്യൂഡല്‍ഹി: അടുത്തയാഴ്ച ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പങ്കെടുത്തേക്കില്ല. ഷി ജിന്‍പിംഗിന് പകരം പ്രധാനമന്ത്രി ലി കിയാംഗ് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ ചൈന പുറത്തുവിട്ട ഭൂപടത്തില്‍ ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശും ലഡാക്കിലെ അക്സായി ചിന്നും അവരുടെ ഭാഗമാക്കിയത് വലിയ വിവാദമായിരുന്നു. ഇതിനുപിന്നാലെ ഷി ജിന്‍പിംഗ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തുമോ എന്ന കാര്യത്തില്‍ സംശയമുയർന്നിരുന്നു.
ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ തിങ്കളാഴ്ചയാണ് "സ്റ്റാന്‍ഡേര്‍ഡ് മാപ്പിന്റെ 2023' പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. ചൈനീസ് സര്‍ക്കാരിന്റെ ഇംഗ്ലീഷ് ദിനപത്രമായ ഗ്ലോബല്‍ ടൈംസ് ആണ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്.
അരുണാചല്‍ പ്രദേശ്, അക്സായി ചിന് മേഖല, തായ്വാന്, തര്‍ക്കമുള്ള ദക്ഷിണ ചൈനാ കടല്‍ എന്നിവ ഉള്‍പ്പെടുത്തി പുതിയ "സ്റ്റാന്‍ഡേര്‍ഡ് മാപ്പ്' ചൈന പുറത്തിറക്കിയ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ചെെനയ്ക്കെതിരേ രൂക്ഷപ്രതികരണവുമായി കേന്ദ്രസര്‍ക്കാരും രംഗത്തെത്തി.
അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ജി 20 ഉച്ചകോടി പോലെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിനെ ഉച്ചകോടിക്ക് അയയ്ക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് അറിയിച്ചു.
സെപ്റ്റംബര്‍ ഒമ്പതുമുതല്‍ 10വരെ ഡല്‍ഹിയിലാണ് ജി20 ഉച്ചകോടി.
Leave A Comment