അഫ്ഗാൻ ഭൂകന്പം; മരണസംഖ്യ 320 ആയി; രണ്ടായിരത്തിലധികം ആളുകൾക്ക് പരിക്ക്
ഇസ്ലാമാബാദ്: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകന്പത്തിൽ മരണ സംഖ്യ 320 ആയി.മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിന് 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. നിരവധി ആളുകള്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്. അഞ്ചോളം തുടര്‍ ചലനങ്ങളും മേഖലയില്‍ അനുഭവപ്പെട്ടു.
പ്രാദേശിക സമയം രാവിലെ 11നായിരുന്നു ഭൂചലനം. "" ഞങ്ങള്‍ ഓഫീസിലാണുണ്ടായിരുന്നത്. ഈ സമയത്ത് കെട്ടിടം വിറയ്ക്കാന്‍ തുടങ്ങി. ഭിത്തിയിലെ തേപ്പ് ഇളകി വീഴുകയും ഭിത്തിയില്‍ വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്തു. ചില ഭാഗങ്ങള്‍ പൊളിഞ്ഞു വീണു''. ഹെറാത്ത് സ്വദേശിയായ ബഷീര്‍ അഹമ്മദ് പറയുന്നു.
സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് നിഗമനമെന്ന് പ്രവിശ്യയുടെ ദുരന്തനിവാരണ വകുപ്പ് തലവന്‍ മൂസ അഷാരി മാധ്യമങ്ങളോടു പറഞ്ഞു. 120ല്‍ അധികം ആളുകള്‍ക്ക് ജീവന് നഷ്ടമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് പ്രകാരം മരണസംഖ്യ 300 കടന്നിട്ടുണ്ട്. ഇറാന് അതിര്‍ത്തിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഹെറാത്ത് അഫ്ഗാനിസ്ഥാന്റെ സംസ്കാരിക തലസ്ഥാനമായാണ് അറിയപ്പെടുന്നത്. എകദേശം 1.9 ദശലക്ഷം ആളുകള്‍ ഇവിടെ വസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
സമീപകാലത്തായി ഭൂകന്പങ്ങള്‍ അഫ്ഗാനെ വിടാതെ പിന്തുടരുകയാണ്. ഹിന്ദുക്കുഷ് മേഖലയില്‍ അടുത്തിടെ ഭൂകമ്പമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ പക്തികാ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ ആയിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. പതിനായിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തു.
Leave A Comment