അന്തര്‍ദേശീയം

ലിസ് ട്രസ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി, ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ പിന്തള്ളി

ലണ്ടൻ: ലിസ് ട്രസ് ബ്രിട്ടന്റെ പുതിയ പ്രധാന മന്ത്രി. തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ മറികടന്നാണ് ലിസ് വിജയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലെ വോട്ടെടുപ്പിലാണ് വിജയം. ലിസ്സിന് 81,326 വോട്ടുകളും ഋഷി സുനകിന് 60,399 വോട്ടുകളും ലഭിച്ചു.

ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാന മന്ത്രിയായിരിക്കും ലിസ് ട്രസ്സ്. മാര്‍ഗരറ്റ് താച്ചര്‍ക്കും തെരേസ മേയ്ക്കും ശേഷം പ്രധാന മന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയാണ്. കടുത്ത പോരാട്ടമാണ് ഋഷി കാഴ്ചവച്ചതെന്ന് ലിസ് ട്രസ്സ് പറഞ്ഞു.

Leave A Comment