ബിപാർജോയി ചുഴലിക്കാറ്റ് ഇന്ത്യ, പാക് തീരങ്ങളിലേക്ക്; ഒമാനിൽ ഒറ്റപ്പെട്ട മഴ
മസ്കറ്റ്: അറബി കടലിൽ രൂപം കൊണ്ട "ബിപോർജോയ്' ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് കാറ്റഗറി ഒന്നിലേക്ക് മാറിയതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സുൽത്താനേറ്റിൽ നിന്ന് 770 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ കേന്ദ്രം. തെക്കൻ ശർഖിയ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ മൂന്നു മുതൽ ആറു മീറ്റർ വരെ ഉയർന്നേക്കാം. ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യ, പാക്കിസ്ഥാൻ തീരങ്ങളിലേക്കാണ് കാറ്റ് നീങ്ങി കൊണ്ടിരിക്കുന്നത്. ജൂൺ 15ന് ഗുജറാത്ത്, കറാച്ചി എന്നീ പ്രദേശങ്ങളുടെ കര തൊടാൻ സാധ്യതയുണ്ട്.
Leave A Comment