അന്തര്‍ദേശീയം

റഷ്യയിലെ സ്കൂളിൽ വെടിവയ്പ്പ്, 9 മരണം

മോസ്‌കോ: റഷ്യയിലെ ഈഷ്വക് നഗരത്തിലെ സ്‌കൂളിൽ ഉണ്ടായ വെടിവയ്‌പിൽ ഒൻപത് പേർ മരിച്ചു. 20 ഓളം പേർക്ക്‌ പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിനുശേഷം അക്രമി സ്വയം വെടിവെച്ച്‌ ആത്മഹത്യചെയ്‌തു. സ്‌കൂളിൽ നിന്ന്‌ വിദ്യാർഥികളെയും അധ്യാപകരെയും പുറത്തെത്തിക്കുന്നത്‌ തുടരുകയാണ്‌. വിദ്യാർഥികളുടെ മുന്നിൽവച്ചാണ്‌ വെടിവെപ്പുണ്ടായത്‌.

Leave A Comment