കൂടുമാറാൻ കിർമാണി; ഇനി കണ്ണൂർ ജയിലിൽ
തൃശൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ മനോജ് കുമാർ പി.പി(കിർമാണി മനോജ്) ജയിൽ മാറുന്നു. മനോജിനെ വിയ്യൂർ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ അധികൃതർ നിർദേശം നൽകി.
ജയിൽമാറ്റത്തിനായുള്ള മനോജിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനോജ് നിരവധി തവണ പരോളിൽ ഇറങ്ങിയിട്ടുണ്ട്. 2018-ൽ പരോളിലിറങ്ങിയ വേളയിലാണ് മനോജ് വിവാഹിതനായത്. 2022 ജനുവരിയിലെ മറ്റൊരു പരോൾകാലത്ത് ഗുണ്ടാത്തലവന്റെ ജന്മദിനാഘോഷത്തിനായുള്ള ലഹരി പാർട്ടിക്കിടെ മനോജിനെ പോലീസ് പിടികൂടിയിരുന്നു.
Leave A Comment