സാമ്പത്തിക തകർച്ച: സംസ്ഥാന സർക്കാർ ധവളപത്രമിറക്കണമെന്ന് ബിജെപി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കി സർക്കാർ ധവളപത്രം പുറത്തിറക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ശ്രീലങ്ക, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ സ്ഥിതിയിലേക്കാണ് എൽഡിഎഫ് സർക്കാർ കേരളത്തെ കൊണ്ടുപോകുന്നത്. സാമ്പത്തിക സ്ഥിതി മോശമായിട്ടും സർക്കാർ ധൂർത്ത് തുടരുകയാണ്.
ചിന്താ ജെറോമിന് ശമ്പള കുടിശികയായി ലക്ഷങ്ങൾ നൽകുന്ന സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾ കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനല്ല, സിപിഎമ്മിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് കെ.വി.തോമസിനെ ഡൽഹിയിൽ നിയമിച്ചതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
Leave A Comment