ഇ-പോസ് സർവർ പണിമുടക്കി, ഓണക്കിറ്റ് വിതരണം വീണ്ടും തടസ്സപ്പെട്ടു
വെള്ളാങ്ങല്ലൂർ : സംസ്ഥാനത്ത് റേഷൻ കടകൾ മുഖേനയുള്ള ഓണക്കിറ്റ് വിതരണം വീണ്ടും തടസ്സപ്പെട്ടു. ഇ - പോസ് സെർവർ തകരാറിനെ തുടർന്നാണ് കിറ്റ് വിതരണം തടസ്സപ്പെട്ടത്. പിങ്ക് കാർഡുടമകൾക്കാണ് ഇന്ന് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. തുടങ്ങിയ ദിവസവും ഇ-പോസ് മെഷീൻ തകരാർ കിറ്റ് വിതരണത്തെ ബാധിച്ചിരുന്നു. കുറേനാളുകളായി ഇ-പോസ് മെഷീനുകളുടെ തകരാര്‍ പൊതുവിതരണ സമ്പ്രദായത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതിയുണ്ട്. ഓണക്കിറ്റ് വിതരണത്തിന് മുന്നോടിയായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും സർവർ തകരാർ ഉണ്ടായത് തിരിച്ചടിയായി.
മുഖ്യമന്ത്രി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെ, ചൊവ്വാഴ്ച (ഓഗസ്റ്റ് 23) മുതലാണ് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. മഞ്ഞ് കാർഡുടമകൾക്കായിരുന്നു ആദ്യ രണ്ട് ദിവസങ്ങളിൽ (ഓഗസ്റ്റ് 23, 24) കിറ്റ് വിതരണം ചെയ്തത്. ഇന്ന് മുതൽ മൂന്ന് ദിവസം (ഓഗസ്റ്റ് 25, 26, 27) പിങ്ക് കാർഡുടമകൾക്കാണ് കിറ്റ് നൽകുന്നത്. 29,30,31 തീയതികളിൽ നീല കാര്‍ഡുടമകൾക്കും സെപ്റ്റംബര്‍ 1,2,3 തീയതികളിൽ വെള്ള കാര്‍ഡുകൾക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. ഏതെങ്കിലും കാരണത്താൽ ഈ തീയതികളിൽ വാങ്ങാൻ കഴിയാത്തവര്‍ക്ക് അടുത്തമാസം 4,5,6,7 തീയതികളിൽ ഓണക്കിറ്റ് കൈപ്പറ്റാൻ അവസരമുണ്ട്.
ആദ്യ ഘട്ടത്തിൽ അവരവരുടെ റേഷൻ കടകളിൽ നിന്ന് മാത്രമേ കിറ്റ് വാങ്ങാൻ അനുവാദം ഉണ്ടാകൂ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. പോർട്ടബിലിറ്റി സൗകര്യം ഉണ്ടാവില്ല. എന്നാൽ സെപ്തബർ 4, 5, 6, 7 തീയതികളിൽ ഏത് റേഷൻ കടകളിൽ നിന്നും കിറ്റ് വാങ്ങാൻ അവസരം ഉണ്ടാകും. അടുത്ത മാസം നാലിന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. ഇതിന് പകരം സെപ്തംബർ 16ന് റേഷകൻ കടകൾക്ക് അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
Leave A Comment