ഏക സിവില്‍കോഡ്: സിപിഎം ലീഗിനെ ക്ഷണിച്ചതില്‍ സിപിഐക്ക് അതൃപ്തി
തിരുവനന്തപുരം: ഏക സിവില്‍കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ മുസ്‌ലീം ലീഗിനെ ക്ഷണിച്ചതില്‍ സിപിഐക്ക് അതൃപ്തി. യുഡിഎഫിലെ പ്രധാന കക്ഷിയെ വിളിക്കേണ്ട സാഹചര്യം എന്തായിരുന്നു എന്ന ചോദ്യമാണ് സിപിഐ ഉയര്‍ത്തുന്നത്.
നിയമകമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് തന്നെ വിഷയം ചര്‍ച്ചയാക്കിയതിലും സിപിഐക്ക് അമര്‍ഷമുണ്ടെന്നാണ് സൂചന. നിയമത്തിന്‍റെ കരട് പോലും തയാറാകുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ പ്രതിഷേധത്തിന്‍റെ ആവശ്യമുണ്ടോ എന്നാണ് സിപിഐയുടെ ചോദ്യം.
ഏക സിവില്‍ കോഡില്‍ സിപിഐ ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ല ഈ ആഴ്ച്ച ചേരുന്ന ദേശീയ നേതൃയോഗത്തില്‍ സിപിഐ ഈ വിഷയത്തില്‍ നിലപാട് സ്വീകരിക്കും.
Leave A Comment