പി.വി.അന്‍വർ കൈവശം വച്ച മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ഭൂപരിക്ഷ്കരണനിയമം ലംഘിച്ച് പി.വി.അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വച്ച മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. കൂടുതല്‍ സാവകാശം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.
മലപ്പുറത്തെ വിവരാവകാശപ്രവര്‍ത്തകനായ കെ.വി.ഷാജി സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്കാന് കുറഞ്ഞത് 10 ദിവസമെങ്കിലും സാവകാശം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇനി കൂടുതല്‍ സമയം നല്കാന് കഴിയില്ലെന്നും മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി അടുത്ത ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശം നല്കി.
2017ലാണ് പി.വി.അന്‍വറും കുടുംബവും കൈവശം വച്ച മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡിനും താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ വൈകിയതോടെ 2022 ജനുവരി 13ന് വീണ്ടും അഞ്ച് മാസത്തെ സാവകാശം കൂടി കോടതി നല്കി.
തുടര്‍ന്നും സര്‍ക്കാര്‍ മെല്ലെപ്പോക്ക് തുടര്‍ന്നതോടെയാണ് കോടതി കർശന നിലപാടെടുത്തത്.
Leave A Comment