ഓണത്തിരക്ക്: മുംബൈയിൽ നിന്നു കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ
തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ചു കേരളത്തിലൂടെ പ്രത്യേക ട്രെയിൻ അനുവദിച്ചു. മുംബൈയിൽ നിന്നാണ് സ്പെഷൽ ട്രെയിൻ. പൻവേലിൽ നിന്നു നാഗർകോവിലിലേക്കും തിരിച്ചുമാണ് ട്രെയിൻ സർവീസ്.ഈ മാസം 22നു നാഗർകോവിലിൽ നിന്നു പൻവേലിലേക്കും 24നു തിരിച്ചുമായിരിക്കും സർവീസ്. സെപ്റ്റംബർ ഏഴ് വരെയായിരിക്കും സർവീസ്. മൂന്ന് വീതം സർവീസുകളാണ് നടത്തുക.
Leave A Comment