കേരളം

ഉമ്മന്‍ ചാണ്ടിയുടെ 40-ാം ചരമദിനം ഇന്ന്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 40-ാം ചരമദിനാചരണം ശനിയാഴ്ച. 40-ാം ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ഥനകള്‍ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ രാവിലെ 6.30ന് നടന്നു.

തുടര്‍ന്ന് കുര്‍ബാനയ്ക്ക് ഡോ. യാക്കോബ് മാര്‍ ഐറേനിയസ് മുഖ്യകാര്‍മികത്വം വഹിച്ചു. കല്ലറയിലെ ധൂപപ്രാര്‍ഥനയില്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസും പങ്കെടുത്തു. ശേഷം വീട്ടിലും പ്രാര്‍ഥനയുണ്ടാകും.

40-ാം ചരമദിനത്തെ ഭാഗമായി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും രാവിലെ സ്മൃതിയാത്രകള്‍, ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന, സര്‍വമത പ്രാര്‍ഥന എന്നിവ സംഘടിപ്പിക്കുന്നുണ്ട്.

വൈകുന്നേരം യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പുതുപ്പള്ളി പള്ളിയില്‍ നിന്ന് പുതുപ്പള്ളി കവലയിലേക്ക് പദയാത്രയും തുടര്‍ന്നു യുവജനസംഗമവും നടത്തുന്നുണ്ട്.

Leave A Comment