സൂര്യൻ തിളയ്ക്കുന്നു; സംസ്ഥാനത്ത് വേനല്ക്കാലത്തേതിനു സമാനമായ ചൂട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. വേനല്ക്കാലത്തേതിനു സമാനമായ ചൂടാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് പകല്‍ച്ചൂട് ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്താണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. രാത്രിയിലും ഉഷ്ണം കൂടുതുലായി അനുഭവപ്പെടുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ താപനിലയില്‍ രണ്ടു മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള വര്‍ധനവാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും ഇതു തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പുനലൂരിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്, 36.5 ഡിഗ്രി സെല്‍ഷ്യസ്. കോട്ടയത്ത് 35.7 ഡിഗ്രിയും തിരുവനന്തപുരത്ത് 33.9 ഡിഗ്രിയുമാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. ആലപ്പുഴയില്‍ 33.8 ഡിഗ്രി സെല്ഷ്യലും കൊച്ചിയില്‍ 33.4 ഡിഗ്രിയും പാലക്കാട് 33.6 ഡിഗ്രിയും കോഴിക്കോട് 32.8 ഡിഗ്രിയും കണ്ണൂരില്‍ 33.4 ഡിഗ്രിയുമാണ് ഇന്നത്തെ കൂടിയ പകല്‍ താപനില.
Leave A Comment