അഖിൽ സജീവിനെതിരെ കൂടുതൽ പരാതി
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ സജീവിനെതിരെ കൂടുതൽ പരാതി.
നോർക്ക റൂട്ടിൽ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയെടുത്തതായി അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി.
ഇയാൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് പണം തട്ടിയതെന്നും ശ്രീകാന്ത് പറഞ്ഞു.
നോർക്ക റൂട്ട്സിൽ ഭാര്യക്ക് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് അഖിൽ സജീവ് പണം വാങ്ങിയതെന്നും, പിന്നീട് സി.പി.എം ഇടപെട്ട് പണം തിരികെ നൽകിയെന്നും തന്റെ പരാതിയെ തുടർന്നാണ് അഖിലിനെതിരെ സി.പി.എം നടപടി എടുത്തതെന്നും ശ്രീകാന്ത് വ്യക്തമാക്കി.
Leave A Comment