ഇത്തവണ മുഖ്യമന്ത്രിയുടെ പ്രസംഗം ഭീമൻ രഘു ഇരുന്ന് കേട്ടു
തിരുവനന്തപുരം: കേരളീയം പരിപാടിയിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം ഇരുന്ന് കേട്ട് നടൻ ഭീമൻ രഘു. സദസിന്റെ മുൻനിരയിലുണ്ടായിരുന്നുവെങ്കിലും പ്രസംഗം കേട്ടപ്പോള്‍ രഘു എഴുന്നേറ്റില്ല.സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ എഴുന്നേറ്റ് നിന്ന ഭീമൻ രഘുവിന്റെ ചിത്രങ്ങളും വീഡിയോയും വലിയ തോതിൽ പ്രചരിച്ചിരുന്നു. തന്റെ സംസ്കാരത്തിന്റെ ഭാഗമാണിതെന്നായിരുന്നു അന്ന് 'എഴുന്നേറ്റ് നിന്നതിനെ' കുറിച്ച് രഘു പറഞ്ഞത്. എന്നാൽ എന്നും അങ്ങനെ ചെയ്യണമെന്നില്ലല്ലോയെന്നായിരുന്നു ഇന്നത്തെ പ്രതികരണം.
Leave A Comment