കേരളം

രാമക്ഷേത്രം പണിയുക എന്നത് ഹിന്ദുക്കളുടെ വികാരമാണ്, എന്തിന് മതവിദ്വേഷം കാണുന്നു; വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്ര ചടങ്ങ്, എന്തിനു മതവിദ്വേഷം കാണുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ. രാമക്ഷേത്രം പണിയുക എന്നത് ഹിന്ദുക്കളുടെ വികാരമാണ്. രാഷ്ട്രീയ തീരുമാനങ്ങൾ വോട്ടിനു വേണ്ടിയാണ്. ആ വികാരം മലവെള്ളച്ചാട്ടം പോലെ കുത്തി ഒലിച്ചെത്തും. അതിനെതിരെ നിൽക്കുന്ന ഏത് ശക്തികളും ആ മലവെള്ളച്ചാട്ടത്തിൽ ഒഴുകിപ്പോകും.

രാമക്ഷേത്രത്തിന് പോകേണ്ട എന്ന് എന്തുകൊണ്ടാണ് കോൺഗ്രസ് തീരുമാനിച്ചത്. ആ തീരുമാനമെടുക്കാൻ പോലും അവർ വൈകി. സിപിഐഎം വളരെ നേരത്തെ തീരുമാനമെടുത്തിരുന്നു. ആര് എതിർത്താലും ഹിന്ദുക്കളിൽ ആ വികാരമുണ്ട്. അതിന് എതിരായി ആര് നിൽക്കുന്നതും ശരിയല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Leave A Comment