ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു
മലപ്പുറം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. പാഴൂർ സ്വദേശി കളത്തിൽവെട്ടത്തിൽ റാഫി - റഹീല ദമ്പതികളുടെ മകൾ റിഷ ഫാത്തിമ ആണ് മരിച്ചത്.
ഇന്നലെയാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത്. ഇന്ന് പുലർച്ചെയാണ് കുട്ടി മരിച്ചത്.
Leave A Comment