കെസിസിഎല്ലിൻ്റെ (കേരളവിഷൻ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കൊച്ചി: കേരളവിഷൻ കമ്പനികളുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ ഗോവിന്ദനാണ് ചെയർമാൻ. മാനേജിങ്ങ് ഡയറക്ടറായി സുരേഷ് കുമാർ പിപി യേയും തിരഞ്ഞെടുത്തു. കേരളവിഷനുകീഴിലുള്ള KCCL, കേരളവിഷൻ ബ്രോഡ്ബാൻ്റ് എന്നീ രണ്ടു കമ്പനികളാണ് പ്രവർത്തിക്കുന്നത്.2024 ഏപ്രിൽ 3ന് ചേർന്ന ഇരു കമ്പനികളുടെയും പ്രഥമയോഗത്തിൽ ആണ് 2024-2025 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തത്.രാജൻ കെവി, ജ്യോതികുമാർ, അനില്മംഗലത്ത് , സുരേഷ് കുമാർ സി എന്നിവരെ എക്സിക്യൂട്ടീവ് ഡയറക്ടർ മാരായും,
തോമസ് പി ചാക്കോ, അനിൽ മണിമന്ദിരം, മുഹമ്മദ് നവാസ്, ബിനു ഭരതൻ,ബിജു വി പി, രഘുനാഥ്, ലോഹിതാക്ഷൻ, അബ്ദുള്ള എന്നിവരെ ഡയറക്ടർമാരായും തിരഞ്ഞെടുത്തു. ഇരുകമ്പനികളും കേരളത്തിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ള കമ്പനികളാണ്. ടെലികോം റഗുലേറ്ററി യുടെയും MIB യുടെയും റിപ്പോർട്ട് പ്രകാരം യഥാക്രമം ഇന്ത്യയിൽ തന്നെ 8 സ്ഥാനവും 5-ാം സ്ഥാനവുമുണ്ട്. റൂറൽ BB കണക്റ്റിവിറ്റിയിൽ ഇന്ത്യയിൽ 2 സ്ഥാനത്താണ് കേരളവിഷൻ BB
ഈ സാമ്പത്തികവർഷം 5 ലക്ഷം പുതിയ ബ്രോഡ്ബാൻഡ് കണക്ഷനുകൾ നൽകികൊണ്ട് ആകെ 15 ലക്ഷം ഉപഭോക്താക്കളെയും 30 ലക്ഷം വരിക്കാരോടെ ഡിജിറ്റൽ കേബിൾ ടി വി. ബിസിനസും ഉയർത്തി വാർഷിക ടേണോവർ 1100 കോടിയിലേക്ക് എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഈ വർഷം പുതിയ ബിസിനസ്സ് മേഖലയിലേക്ക് കൂടി കമ്പനി പ്രവേശിക്കുമെന്ന് ചെയർമാൻ അറിയിച്ചു.
Leave A Comment