കേരളം

ഫാസ്ടാഗില്‍ തുകയില്ല പാലിയേക്കര ടോള്‍പ്ലാസയിലെത്തിയ രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തടഞ്ഞിട്ടു

പാലിയേക്കര: ഫാസ്ടാഗില്‍ തുകയില്ലാതെ പാലിയേക്കര ടോള്‍പ്ലാസയിലെത്തിയ രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകള്‍  തടഞ്ഞിട്ടു. സ്ത്രീകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി. യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ ബസ് ജീവനക്കാര്‍ പിഴയടച്ച് യാത്ര തുടര്‍ന്നു. 
ബുധനാഴ്ച ഉച്ചയ്ക്കാക്കാണ് ബസുകള്‍ പിടിച്ചിട്ടത്. ടോള്‍ബൂത്തിന് മുന്നിലെത്തിയപ്പോഴാണ് ബസുകളുടെ ടാഗില്‍ ആവശ്യമായ തുകയില്ലെന്ന് അറിയുന്നത്. ബാങ്കിലേക്ക് തുക അടച്ചതാണെന്നും ടാഗിന്റെ വാലറ്റില്‍ തുകയെത്താതിരുന്നത് തങ്ങളുടെ പിഴവല്ലെന്നുമായിരുന്നു ബസ് ജീവനക്കാരുടെ നിലപാട്. 
ഫാസ്ടാഗ് വാലറ്റില്‍ പണമില്ലാതെ ബസുകള്‍ കടത്തിവിടേണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റിന്റെ നിര്‍ദേശമെന്ന് ടോള്‍പ്ലാസ അധികൃതരും അറിയിച്ചു.
പത്ത് മിനിറ്റിലേറെ ബസുകള്‍ ടോള്‍പ്ലാസയുടെ ട്രാക്കുകളില്‍ നിര്‍ത്തിയിട്ടു. ഒരുകൂട്ടം യാത്രക്കാര്‍ പുറത്തിറങ്ങുകയും ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ബസ് ജീവനക്കാര്‍ ചട്ടപ്രകാരം ടോള്‍തുകയുടെ ഇരട്ടി പിഴയിനത്തില്‍ നല്‍കി യാത്ര തുടരുകയായിരുന്നു.

Leave A Comment