ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി
കണ്ണൂർ: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി. കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്ന വനിത ജയിലിൽ കഴിഞ്ഞിരുന്ന ഷെറിൻ ഇന്ന് വൈകീട്ട് 4.30നാണ് ജയിലിന് പുറത്തിറങ്ങിയത്.
ഷെറിനെ മോചിപ്പിക്കാൻ ജനുവരിയിൽ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യംരാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. സർക്കാർ ഉത്തരവ് ജയിലിലെത്തിയ ഉടൻ നടപടികൾ പൂർത്തിയാക്കി ഷെറിനെ മോചിപ്പിക്കുകയായിരുന്നു.
Leave A Comment