കേരളം

തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം നാലമ്പല ദർശനത്തിന് ഭക്തജനത്തിരക്കേറുന്നു

മൂഴിക്കുളം : രാമായണ മാസാചരണത്തോടനുബന്ധിച്ച് തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രത്തിൽ നാലമ്പല ദർശനത്തിന് ഭക്തജനത്തിരക്ക്. രാവിലെ മുതൽ രാത്രി വരെ നൂറുകണക്കിനുപേർ ദർശനം നടത്തി.

കർക്കടകമാസത്തിൽ ദശരഥരാജ പുത്രന്മാരുടെ ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നത് ഭക്തർ പുണ്യമായി കരുതുന്നു. തൃപ്രയാറിൽ നിർമാല്യദർശനം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉഷപ്പൂജ, മൂഴിക്കുളത്ത് ഉച്ചപ്പൂജ, പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രത്തിൽ അത്താഴപ്പൂജ എന്നീ ക്രമത്തിലാണ് നാലമ്പല ദർശനം നടത്തുന്നത്. മൂഴിക്കുളം ക്ഷേത്രത്തിൽ സാധാരണ ദിവസങ്ങളിൽ രാവിലെ 5 മുതൽ ഒരു മണി വരെയും വൈകീട്ട് 5 മുതൽ 8 വരെയുമാണ് ദർശന സമയം. ഒഴിവുദിവസങ്ങളിൽ രാവിലെ 4.30 മുതൽ 2 മണി വരെയും വൈകീട്ട് 4.30 മുതൽ 9 വരെയുമാണ് ദർശനസമയം. ഇത്തവണ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി കെ.എസ്.ആർ.ടി.സി. ഒരുദിവസം 16 ഷെഡ്യൂൾ നടത്തുന്നുണ്ട്. ഇങ്ങനെയെത്തുന്ന ഭക്തജനങ്ങൾക്ക് ദർശനം നടത്തുന്നതിന് പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

Leave A Comment