കേരളം

ജനവാസ കേന്ദ്രത്തിൽ ബിവറേജ് ഔട്ട്‌ലെറ്റ്: പ്രതിഷേധവുമായി നെടുമ്പാശ്ശേരി പഞ്ചായത്ത്‌ പ്രമേയം പാസാക്കി

അത്താണി : നെടുമ്പാശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പുത്തൻതോട് ജങ്‌ഷനിൽ ബിവറേജ് ഔട്ട്‌ലെറ്റ് തുടങ്ങുന്നതിനെതിരേ നെടുമ്പാശ്ശേരി പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കിയതായി പ്രസിഡൻറ് പി.വി. കുഞ്ഞ് അറിയിച്ചു. 17-ാം വാർഡ്‌ മെംബർ ജോബി നെൽക്കര പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പ്രതിപക്ഷ നേതാവ് എ.വി. സുനിൽ പിൻതാങ്ങി. പ്രമേയം മേലാധികാരികളെ അറിയിക്കാനും തിരുമാനിച്ചു. ജനവാസകേന്ദ്രത്തിൽ ഔട്ട്‌ലെറ്റ് തുറക്കുന്നതിനെതിരേ നാട്ടുകാർ പ്രതിഷേധത്തിലാണ്. പ്രദേശത്തെ രണ്ട്‌ റസിഡന്റ്‌സ്‌ അസോസിയേഷനുകളും പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.

Leave A Comment