കോട്ടയത്തെ വൈദികന്റെ വീട്ടിലെ മോഷണം: മകൻ അറസ്റ്റിൽ
കോട്ടയം: കൂരോപ്പടയില്‍ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ വൈദികന്റെ മകന്‍ അറസ്റ്റില്‍. സാമ്പത്തിക ബാധ്യത മൂലമാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതി ഷൈന്‍ നൈനാൻ മൊഴി നൽകി. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.മോഷണം പോയ സ്വര്‍ണത്തിന്റെ ഒരുഭാഗം പിന്നീട് വീടിന് സമീപത്തുനിന്ന് കണ്ടെടുത്തിരുന്നു. വീട്ടുകാര്‍ പ്രാര്‍ഥനയ്ക്കായി പുറത്ത് പോയപ്പോഴായിരുന്നു മോഷണം. തെളിവ് നശിപ്പിക്കാനായി മുളകുപൊടി വിതറിയതായും കണ്ടെത്തിയിരുന്നു.
Leave A Comment