വടക്കഞ്ചേരി അപകടം: കെഎസ്ആർടിസി ഡ്രൈവർക്കും വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ
പാലക്കാട്: വടക്കഞ്ചേരി അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും പങ്കെന്ന് കണ്ടെത്തൽ. നാറ്റ്പാക് നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന കണ്ടെത്തൽ. അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിനു മുന്നിൽപോയ കെഎസ്ആർടിസി പെട്ടെന്ന് നിർത്തിയത് അപകടത്തിനു കാരണമായെന്ന് നാറ്റ്പാക് റിപ്പോർട്ടിൽ പറയുന്നു.
അമിത വേഗതയിലായിരുന്ന കെഎസ്ആർടിസി പെട്ടെന്ന് വേഗം കുറയ്ക്കുകയും നടുറോഡിൽ നിർത്തുകയും ചെയ്തു. ഇതോടെ പിന്നിൽവന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറുകയുമായിരുന്നു.
എന്നാൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ തന്നെയാണ് അപകടത്തിനു പ്രധാന ഉത്തരവാദിയെന്നും നാറ്റ്പാക് അന്വേഷണത്തിൽ കണ്ടെത്തി.
Leave A Comment