ഒന്നായി..! വിഴിഞ്ഞം സമരത്തിനെതിരേ കൈകോർത്ത് സിപിഎമ്മും ബിജെപിയും
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരേ കൈകോർത്ത് സിപിഎമ്മും ബിജെപിയും. പദ്ധതിക്ക് അനുകൂലമായുള്ള ആക്ഷൻ കൗൺസിൽ ലോംഗ് മാർച്ചിന്‍റെ വേദിയിൽ സിപിഎം, ബിജെപി നേതാക്കൾ ഒരുമിച്ചെത്തി. ഇരുപാർട്ടികളുടെയും ജില്ലാ നേതൃത്വത്തിലുള്ള വി.വി. രാജേഷും ആനാവൂർ നാഗപ്പനുമാണ് പങ്കെടുത്തത്.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒന്നിച്ചുള്ള പദ്ധതിയാണ് വിഴിഞ്ഞത്തേതെന്നും ഇതിനെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും രാജേഷ് പറഞ്ഞു. വിഴിഞ്ഞം സമരത്തിനെതിരായ സമരങ്ങളെ പിന്തുണയ്ക്കുമെന്ന് ആനാവൂർ നാഗപ്പനും വ്യക്തമാക്കി.
വിഴിഞ്ഞം സമരസമിതിയെ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തിയിരുന്നു. സമരസമിതി സംസ്ഥാനത്ത് കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പോലീസിന് നേരെ നിരവധി അക്രമ പ്രവർത്തനങ്ങളാണ് സമരക്കാർ നടത്തുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Leave A Comment