കണ്ണൂർ കോട്ടയിലും രക്ഷയില്ല..! തുടർച്ചയായ രണ്ടാം ദിവസവും മുഖ്യന് കരിങ്കൊടി
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കണ്ണൂരിൽ വീണ്ടും കരിങ്കൊടി പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ അഞ്ചരക്കണ്ടിയിൽ കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.
കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി ഫർഹാൻ മുണ്ടേരി, കെഎസ്‌യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഹരികൃഷ്ണൻ പാളാട്, റിജിൻ രാജ്, അശ്വിൻ മതുക്കോത്ത് എന്നിവരാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്.
കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ തുടർച്ചയായ രണ്ടാം ദിവസമാണ് കരിങ്കൊടി പ്രതിഷേധം ഉണ്ടാകുന്നത്. ജില്ലയിൽ മുഖ്യമന്ത്രി യാത്രചെയ്യുന്ന സ്ഥലങ്ങളിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
Leave A Comment