കേരളം

മുഖ്യമന്ത്രി പ്രതിരോധത്തിൽ, വിഷയം മാറ്റാന്‍ അസംബന്ധങ്ങൾ പറയുന്നു: സതീശൻ

മലപ്പുറം: ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും തമ്മിൽ ചര്‍ച്ച നടത്തിയതില്‍ യുഡിഎഫിനും ബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണം അസംബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

മുഖ്യമന്ത്രി ഇരിക്കുന്ന പദവിക്ക് യോജിക്കാത്ത പരാമര്‍ശമാണ് നടത്തിയത്. സിപിഎം ആണ് ജമാഅത്തെ ഇസ്ലാമിയുമായി ചര്‍ച്ച നടത്തിയതെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി ഇപ്പോള്‍ പ്രതിരോധത്തില്‍ നില്‍ക്കുകയാണ്. വിഷയം മാറ്റാന്‍ വേണ്ടിയാണ് അസംബന്ധങ്ങൾ വിളിച്ചുപറയുന്നത്. ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും ചര്‍ച്ച നടത്തിയതിന് യുഡിഎഫ് എന്ത് പിഴച്ചുവെന്നും സതീശൻ ചോദിച്ചു.

Leave A Comment