ശബരിമലയില്‍ ഇന്ന് ഉത്സവക്കൊടിയേറ്റ്
ശബരിമല: പൈങ്കുനി ഉത്രം മഹോത്സവ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറന്നു. ഇന്നാണ് ഉത്സവക്കൊടിയേറ്റ്. ഞായറാഴ്ച വൈകുന്നേരം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ. ജയരാമന് നമ്പൂതിരിക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു.
തിങ്കളാഴ്ച രാവിലെ 9.45 നും 10.45 നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കും. ചൊവ്വാഴ്ച മുതല്‍ ഉല്‍സവബലി ആരംഭിക്കും. ഏപ്രില്‍ നാലിന് പള്ളിവേട്ടയും അഞ്ചിന് പമ്പാനദിയില്‍ ആറാട്ടും നടക്കും. അന്ന് രാത്രി പത്തിന് നട അടക്കും.
Leave A Comment