'കേസില്‍ എല്ലാവരും കുറ്റക്കാര്‍; അപ്പീൽ പോകും': മധുവിന്‍റെ അമ്മ
പാലക്കാട്: മധു വധക്കേസിലെ രണ്ടു പ്രതികള്‍ ഒഴികെ ബാക്കി എല്ലാ പ്രതികളും കുറ്റക്കാരാണെന്ന കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി മധുവിന്‍റെ അമ്മ മല്ലി. കേസില്‍ എല്ലാവരും കുറ്റക്കാരാണെന്ന് മല്ലി പറഞ്ഞു. രണ്ട് പേരെ വെറുതെ വിട്ട സംഭവത്തില്‍ നിയമപോരാട്ടം തുടരുമെന്നും അവർ കൂട്ടിചേർത്തു.
താഴേക്കിടയില്‍നിന്ന് ഇത്രയും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നതില്‍ സന്തോഷമുണ്ടെന്ന് മധുവിന്‍റെ സഹോദരി സരസു പറഞ്ഞു. എല്ലാവരും ശിക്ഷിക്കപ്പെടുമ്പോഴാണ് മധുവിന് നീതി കിട്ടുക.
ഒരുപാട് ഭീഷണിയും ഒറ്റപ്പെടുത്തലും അവഗണനയും മറികടന്നാണ് ഇവിടെവരെ എത്തിയത്. ഇപ്പോള്‍ ഇടനിലക്കാരെ ഉപയോഗിച്ചാണ് പ്രതികളുടെ ഭീഷണിയെന്നും സരസു മാധ്യമങ്ങളോട് പറഞ്ഞു.
Leave A Comment