'ദ കേരള സ്റ്റോറി': കൊച്ചിയില്‍ തിയറ്ററിന് മുന്നില്‍ പ്രതിഷേധം
കൊച്ചി: വിവാദ ചിത്രമായ "ദ കേരള സ്റ്റോറി' റിലീസ് ചെയ്തതിന് പിന്നാലെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ പ്രതിഷേധം. എന്‍സിപിയുടെ യുവജനസംഘടനയായ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ചിത്രം പ്രദര്‍ശിപ്പിക്കുന്ന കൊച്ചി ഷേണായി തിയറ്ററിന് മുമ്പിലാണ് പ്രതിഷേധം. തിയറ്ററിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇവിടെ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Leave A Comment