ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓര്‍ഡിനന്‍സിന് അംഗീകാരം
തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. കാബിനറ്റ് അംഗീകാരം നല്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണർക്ക് സമര്‍പ്പിക്കും.
ആശുപത്രികളിലെ അക്രമം തടയാന്‍ ഓര്‍ഡിനന്‍സില്‍ ശക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരെ കെെയേറ്റം ചെയ്യുന്നത് മാത്രമല്ല അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും.
ഡോക്ടറെ ആക്രമിച്ചാല്‍ ഏഴുവര്‍ഷംവരെ ശിക്ഷയും പിഴയും ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം മിനിസ്റ്റീരിയല്‍ സ്റ്റാഫിനും സുരക്ഷാ ജീവനക്കാര്‍ക്കും നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കും നിയമത്തിന്റെ പരിരക്ഷ ലഭിക്കും.
നാശനഷ്ടങ്ങള്‍ക്ക് ആറിരട്ടി പിഴയീടാക്കുന്നതും പരിഗണനയിലുണ്ട്. പ്രത്യേക കോടതിയിൽ ഒരുവർഷത്തിനകം വിചാരണ തീർക്കണമെന്ന് വ്യവസ്ഥയുണ്ട്.
നിയമഭേദഗതിക്ക് ഡോ.വന്ദനയുടെ പേരിടണമെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Leave A Comment