തറ വിസ്തീർണം: പിഴ അടയ്ക്കാനുള്ള സമയപരിധി നീട്ടിയേക്കും
തിരുവനന്തപുരം: നിലവിലെ കെട്ടിടങ്ങളിൽ തറ വിസ്തീർണം കൂട്ടുകയോ ഉപയോഗ ക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്ത ഉടമകൾക്കു പിഴ ഒടുക്കാതെ അക്കാര്യം തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാനുള്ള സമയ പരിധി ജൂണ്‍ 30 വരെ നീട്ടിയേക്കുമെന്നു സൂചന. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് വൈകാതെ പുറത്തിറങ്ങിയേക്കും.
വസ്തു നികുതി പരിഷ്കരിച്ച് മാർച്ച് 22ന് സർക്കാർ ഇറക്കിയ ഉത്തരവിൽ മേയ് 15നു മുൻപായി ഉപയോഗക്രമത്തിൽ മാറ്റം വരുത്തിയ വിവരം തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുന്ന ഉടമകളെ വിവിധ ചട്ടങ്ങൾ പ്രകാരം പിഴ അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കുമെന്നു വ്യക്തമാക്കിയിരുന്നു.
Leave A Comment