എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണം; പരിക്കേറ്റ രണ്ടു പേർ മരിച്ചു
കോട്ടയം: എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലാവനാക്കുഴിയില്‍ തോമാച്ചന് ആണ് മരിച്ചത്.
പുറത്തേല്‍ സ്വദേശി ചാക്കോച്ചന്(65) സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. കണമല അട്ടിവളവില്‍ രാവിലെ എട്ടിനാണ് സംഭവം. വീടിന് സമീപം ഇരിക്കുമ്പോള്‍ കാട്ടുപോത്ത് ഇവരെ ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ബഹളം വച്ചതോടെ കാട്ടുപോത്ത് ഒഴിഞ്ഞ പറമ്പിലേയ്ക്ക് ഓടി.
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
Leave A Comment