ഇന്‍സ്റ്റന്റ് തട്ടിപ്പ്; ലോൺ ആപ്പ് കെണിയിൽ വീഴരുതെന്ന് പോലീസ്
തിരുവനന്തപുരം: എളുപ്പം പണം കിട്ടുമെന്ന എന്ന ഒറ്റ കാരണത്താല്‍ ഇന്‍സ്റ്റന്റ് ലോണുകള്‍ക്ക് പിന്നാലെ പോകരുതെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. ലോണ്‍ ലഭ്യമാകുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വേളയില്‍ തന്നെ കെണിയില്‍ വീഴുകയാണ്.
ആ ആപ്പിലൂടെ ഉപഭോക്താവിന്റെ ഫോണിലെ ഡാറ്റ, തട്ടിപ്പുകാരുടെ കൈയിലെത്തും. ലഭിക്കുന്ന തുകയ്ക്ക് ഭീമമായ പലിശയായിരിക്കും തട്ടിപ്പുകാര്‍ ഈടാക്കുക. തുക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഫോൺ ചോർത്തി അതിലെ ഫോട്ടോയും മറ്റും പലതരത്തില്‍ എഡിറ്റ് ചെയ്ത് നമ്മുടെ കോണ്ടാക്ടുകളിലേക്ക് അയച്ചുനല്‍കി അപകീര്‍ത്തിപ്പെടുത്തുമെന്നും കേരള പോലീസ് ഫെസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മിപ്പിക്കുന്നു.
ഫോണില്‍ മറ്റു സ്വകാര്യവിവരങ്ങള്‍ ഉണ്ടെങ്കിൽ അതും തട്ടിപ്പുകാര്‍ കൈവശപ്പെടുത്താന്‍ ഇടയുണ്ട്. ഇനിയും ഇന്‍സ്റ്റന്റ് ലോണുകള്‍ക്ക് പിന്നാലെ പായണം എന്ന് തോന്നുന്നുണ്ടോയെന്നും പോലീസ് ചോദിക്കുന്നു.
Leave A Comment