സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെതിരെ യെച്ചൂരി
തൃശൂർ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിനെതിരേ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ മോദി സര്‍ക്കാര്‍ ഇഡിയെ ഉപയോഗിക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു.
അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുകയാണ്. ഇഡി ഇതുവരെ രജിസ്റ്റർ ചെയ്ത 500 കേസുകളിൽ ഭൂരിഭാഗവും ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾക്ക് എതിരെയാണെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം, മാധ്യമപ്രവര്‍ത്തരെ ലക്ഷ്യമിടുന്നത് പാര്‍ട്ടി നയമല്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തിലെ സംഭവത്തില്‍ പരാതിക്കാര്‍ സര്‍ക്കാര്‍ അല്ലെന്നും യെച്ചൂരി വ്യക്തമാക്കി.
മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് സിപിഎമ്മിന് ഒരേ നിലപാടാണെന്നും സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ടല്ല മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തതെന്നും വ്യക്തി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കാമെന്നും യെച്ചൂരില്‍ തൃശൂരില്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
Leave A Comment