സിപിഎമ്മിന്റെ ശിങ്കിടികളായി പോലീസ് മാറുന്നു: കെ.സുരേന്ദ്രന്‍
ആലപ്പുഴ: സിപിഎമ്മിന്റെ ശിങ്കിടികളായി പോലീസ് മാറുന്നതാണ് പോരുവഴിയിലും ചെങ്ങന്നൂരിലും കണ്ടതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍
എ.എ.റഹിമിനെതിരെ എഫ്ബി പോസ്റ്റ് ഇട്ടതിന് അറസ്റ്റിലായ കോട്ട അനീഷിന്റെ അമ്മ താമര, അച്ഛന്‍ സി. മണി എന്നിവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിന്റെ നരനായാട്ടാണ് കണ്ടത്. പുലര്‍ച്ചെ മൂന്നിനാണ് വീടുകയറി പോലീസ് അതിക്രമം കാട്ടിയത്. അനീഷിന്റെ പ്രായമായ മാതാപിതാക്കളോട് പോലും നിന്ദ്യമായ പെരുമാറ്റമാണ് ഉണ്ടായത്.
കൊടുക്രിമിനലുകളായ സിപിഎമ്മുകാര്‍ അഴിമതിയും ക്രമക്കേടും നടത്തി സമൂഹത്തില്‍ വിലസുമ്പോഴും പോലീസിന് കേസില്ല. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് കള്ളക്കേസില്‍ കുടുക്കുകയാണ്.
രണ്ടാഴ്ച മുമ്പ് പോരുവഴിയില്‍ ബിജെപി മെമ്പര്‍ക്കെതിരെയും ഇത്തരത്തില്‍ പോലീസ് നടപടിയുണ്ടായി. സിപിഎം ശിങ്കിടികളായി പോലീസ് മാറുന്നത് അത്യന്തം അപകടകരമാണ്.
സിപിഎം താല്‍പര്യം മാത്രം സംരക്ഷിക്കുന്ന, മോശം സ്വഭാവക്കാരായി ഒരുവിഭാഗം പോലീസ് മാറിയിരിക്കുന്നു.
ഇത്തരത്തില്‍ പോകാനാണ് പോലീസിന്റെ നീക്കമെങ്കില്‍ ബിജെപി ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങും.
സിപിഎം നേതാവ് വാട്‌സാപ്പില്‍ പരാതി നല്കിയാല്‍ മതി അപ്പോഴെ പോലീസ് നടപടിയെടുക്കുമെന്നതാണ് കേരളത്തിലെ അവസ്ഥ.
മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ എത്ര ഹീനമായ പോസ്റ്റുകള്‍ ഇട്ടാലും നടപടിയില്ല. പ്രതികള്‍ സിപിഎമ്മുകാരെങ്കില്‍ അറസ്റ്റുമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
Leave A Comment