പട്ടേപ്പാടത്ത് തനിമ കലാസാഹിത്യവേദി ഇരിങ്ങാലക്കുട ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഈദിയ പ്രോഗ്രാം നടന്നു
പട്ടേപ്പാടം : പെരുന്നാളിനോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി ഇരിങ്ങാലക്കുട ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഈദിയ പ്രോഗ്രാം സംഘടിപ്പിച്ചു. പട്ടേപ്പാടം തണൽ സംസ്കാരിക നിലയം അങ്കണത്തിൽ നടന്ന ചടങ്ങ് മോഹിനിയാട്ടം നർത്തകനും അഭിനേതാവുമായ ഡോ.ആർ.എൽ.വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
എം.എ. അൻവർ അധ്യക്ഷത വഹിച്ച ചടങ്ങിൽ തനിമ കലാസാഹിത്യവേദി ജില്ലാ പ്രസിഡണ്ട് സജദിൽ മുജീബ് മുഖ്യാതിഥിയായി.
തനിമ തൃശൂർ ജില്ല സംഘടിപ്പിച്ച ആർട്ട് 365 മുഴുവൻ മത്സരത്തിലും പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കിയ സെബി റാഫേലിന് സ്നേഹോപഹാരം നൽകി.
ഷോർട്ട് ഫിലിം രംഗത്തെ പ്രവർത്തനത്തിന് തണൽ സാംസ്കാരിക നിലയത്തിന്റെ ഉപഹാരം എം.എ. അൻവറിന് നൽകി.
ചടങ്ങിൽ അമേച്വർ നാടക രംഗത്തെ പ്രവർത്തനത്തിന് ഹാഷ്മി തിയറ്റർ ഗ്രൂപ്പിനും കലാരംഗത്തെ മികച്ച പ്രവർത്തനത്തിന് ഡോ. ആർ.എൽ.വി രാമകൃഷ്ണനും തനിമയുടെ സ്നേഹാദരം നൽകി.
കെ.എ. സദറുദ്ദീൻ, എം.ബിജു, ഹാരിസ് ഉസ്മാൻ, സിദ്ധീക്ക് പി.യു , പ്രസംഗിച്ചു.
തുടർന്ന് എം.എ.രാധാകൃഷ്ണൻ, ആസിൽ യൂസുഫ് അവതരിപ്പിച്ച രണ്ടാൾ നാടകം വൃത്താന്തം, എം.എ.അൻവർ സംവിധാനം ചെയ്ത റൂഹേ എന്ന ഷോർട്ട് ഫിലിം, കൊച്ചിൻ ഷെരീഫ്, സത്താർ പട്ടേപ്പാടം, അംന അൻവർ , ടി.എം. വഹാബ് നയിച്ച ഗാനമേളയും അരങ്ങേറി.
Leave A Comment