പ്രാദേശികം

മരണത്തിലും മാതൃകയായി ധീരജ്

കാട്ടൂർ : മരണത്തിലും പൊതുപ്രവർത്തകർക്ക് മാതൃകയായി തന്റെ അവയവങ്ങൾ ദാനം ചെയ്ത് ധീരജ്. മരണശേഷം തന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യണമെന്ന ധീരജിന്റെ ആഗ്രഹമാണ് ബന്ധുക്കൾ നിറവേറ്റിയത്. കിഡ്‌നി, ഹൃദയം, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റും പഞ്ചായത്ത് മുൻ അംഗവുമായ തേറാട്ടിൽ വീട്ടിൽ ധീരജ് മരിച്ചത്. തലയിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് ഒരാഴ്ച മുമ്പാണ് ധീരജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെത്തുടർന്ന് പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാത്രി ഡോക്ടർമാർ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു.

Leave A Comment