മതിലകത്ത് ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു
മതിലകം: മതിലകം മതിൽമൂല ദേശീയ പാതയിൽ ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. എടവിലങ്ങ് സ്വദേശി കറപ്പംവീട്ടിൽ സുബൈറിൻ്റെ മകൻ മുഹമ്മദ് ഇസ്മയിൽ (25) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.45 ഓടെയായിരുന്നു അപകടം.കയ്പമംഗലം ഭാഗത്ത് നിന്ന് വന്നിരുന്ന ബൈക്ക് റോഡിൽ തെന്നി മറിഞ്ഞ് എതിരെ വന്ന ടൂറിസ്റ്റ് ബസിനടിയിലേക്ക് കയറിപ്പോകുകയായിരുന്നു. ഉടൻ തന്നെ ബസ് നിർത്തി ബൈക്ക് യാത്രികനെ പുറത്തെടുത്ത് ആക്ട്സ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മതിലകം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Leave A Comment