മാളയില്‍ റോഡരികിൽ സൂക്ഷിച്ച മരം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ
മാള: പൊതുമരാമത്ത് വകുപ്പ് മുറിച്ച് റോഡരികിൽ സൂക്ഷിച്ച മരം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ. മാള വലിയപറമ്പ് കുരുവിലശ്ശേരി സഹകരണ ബാങ്കിന് സമീപം പൊതുമരാമത്ത് റോഡരികിൽ മുറിച്ച് സൂക്ഷിച്ചിരുന്ന മരത്തടികളാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്.
ഒരു വർഷം മുമ്പ് ഇവിടെ നിന്നിരുന്ന ഉണങ്ങിയ പ്ലാവ് അപകട ഭീക്ഷണിയായി സ്ഥിതി ചെയ്തിരുന്നു. വനം വകുപ്പിൻ്റെ വില നിശ്ചയം നടത്താത്തതിനാൽ ലേലം ചെയ്തു നൽകുന്ന നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പിന് സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് അപകട ഭീക്ഷണി ചൂണ്ടി കാണിച്ച് പൊതുപ്രവർത്തകൻ ഷാൻ്റി ജോസഫ് തട്ടകത്ത് പൊതുമരാമത്ത് മന്ത്രിയ്ക്ക് നൽകിയ പരാതിയെ തുടർന്ന് അടിയന്തിരമായി മുറിച്ചുമാറ്റി റോഡരികിൽ തന്നെ മരത്തടികൾ സൂക്ഷിച്ചിരുന്നു.
പിന്നീട് വനം വകുപ്പിൻ്റെ വില നിശ്ചയ നടപടികൾ പൂർത്തികരിച്ച്
ലേലം നടപടികൾക്കായി നൽകിയിട്ടുള്ളതാണെന്ന് മാള പൊതുമരാമത്ത് അസി.എഞ്ചിനിയർ പറഞ്ഞു. നിരവധി മരത്തടികൾ ഇത്തരത്തിൽ പൊതുമരാമത്ത് റോഡരികിൽ സ്ഥിതി ചെയ്യുന്നുണ്ട്.
മരത്തടികൾ കത്തിക്കരിഞ്ഞതിൻ്റെ കാരണം കണ്ടെത്തണമെന്നും തടികൾ ലേലം ചെയ്തു നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഷാൻ്റി ജോസഫ് തട്ടകത്ത് പൊതു മരാമത്ത് കൊടുങ്ങല്ലൂർ അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് പരാതി നൽകിയിട്ടുണ്ട്.
Leave A Comment