എസ് പിക്ക് മുന്നില്‍ വീട്ടമ്മമാരുടെ പരാതിപ്രളയം
അഴീക്കോട്: കൊടുങ്ങല്ലൂരില്‍ പലിശ മാഫിയകളുടെ ശല്യം രൂക്ഷമാകുന്നു, വീടിനും മാനത്തിനും വരെ വില പറയുന്നതായി പരാതി. അഴീക്കോട് തീരദേശ സുനാമി കോളനിയിൽ സന്ദർശനത്തിനെത്തിയ എസ് പി ഐശ്വര്യ ഡോഗ് റെയോടാണ് വീട്ടമ്മമാർ പരാതിപ്പെട്ടി തുറന്നത്.
മൈക്രോ ഫിനാൻസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സ്ഥാപനങ്ങളും വ്യക്തികളുമാണ് വീട്ടമ്മമാരുടെ ജീവിതത്തിന് മേൽ കരി നിഴൽ വീഴ്ത്തുന്നത്. മെക്രോ ഫിനാൻസിൻ്റെ ഒരടവ് തെറ്റിയിൽ വീടിന് മുന്നിൽ കുത്തിയിരിക്കലാണ് പതിവ്. രാത്രി ഒമ്പത് മണി വരെ വീടിന് മുന്നിൽ നിന്ന പലിശ മാഫിയകളുമുണ്ടെന്ന് വീട്ടമ്മമാർ കുറ്റപ്പെട്ടു ത്തി. ഇവരെപ്പോലെ വ്യക്തി പലിശക്കാരും തീരദേശം വട്ടമിട്ട് പറക്കുകയാണ്. അഞ്ച്, പത്ത് ശതമാനം പലിശക്കാണ് വീട്ടമ്മമാർക്ക് പണം നൽകുന്നത്.
വീട്ടുകാർക്ക് അത്യാവശ്യമാണെന്ന് കണ്ടാൽ പലിശയുടെ അവസാന രൂപമായ ഓക്സിജൻ നൽകും. ഇതിന് ഈടായി മുദ്ര പേപ്പറും ചെക്ക് ലീഫുകളും വാങ്ങി വെക്കും. അടവ് തെറ്റിയിൽ വീടിന് വരെ വിലയിട്ട് ചുളുവിൽ സ്വന്തമാക്കുന്നവരും കൂട്ടത്തിലുണ്ടത്രേ. വീട്ടമ്മമാരുടെ പരാതി കേട്ട എസ് പി നടപടിയുണ്ടാകുമെന്ന സൂചന നൽകിയാണ് മടങ്ങിയത്. അഴീക്കോട് തീരദേശ പോലീസ് സർക്കിൾ ഇൻസ്പക്ടർ സി.ബിനു, ജനപ്രതിനിധികൾ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു
Leave A Comment