കുറുമശേരിയിൽ തെരുവുനാടകവും ഫ്ലാഷ്‌മോബും അവതരിപ്പിച്ചു
കുറുമശ്ശേരി : പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ തെരുവുനാടകവും ഫ്ലാഷ്‌മോബും അവതരിപ്പിച്ചു. പൂവത്തുശ്ശേരി, കുറുമശ്ശേരി, വട്ടപ്പറമ്പ്, പുളിയനം കവലകളിലാണ് അവതരിപ്പിച്ചത്.
പഞ്ചായത്തംഗം പി.ആർ. രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം താരാ സജീവ്, എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോസ്ഫിൻ ബ്രിട്ടോ, എ.വി. മുരുകദാസ്, സിമി ജോർജ്, അനിത ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Leave A Comment